Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:38 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്നാഴ്ച മുൻപ് നിസാമുദീൻ  എക്‌സ്പ്രസിൽ മയക്കുമരുന്ന് നൽകി കവർച്ച നടത്തി സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.  യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് പ്രതികൾ കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്കിരയായത്. ബംഗാൾ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ തിരുവനന്തപുരത്തെത്തിക്കും. ഇരകൾ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയിരുന്നു. ഡൽഹി നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി കൗസല്യയാണ് കവർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് മോഷണം പോയത്. കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

Readers Comment

Add a Comment