Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:30 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് വഴിയിൽ ഉപേക്ഷിക്കപ്പെട്ടയാൾ മരിച്ചു. ഏറ്റുമാനൂരിൽ ബുധനാഴ്ച്ച രാത്രി ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാളെ ഓട്ടോ ഡ്രൈവറും രക്ഷാപ്രവർത്തനത്തിനെത്തിയവരും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.അതിരമ്പു സ്വദേശി ബെന്നിയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ബെന്നി മറ്റൊരു ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റ ബെന്നിയെ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുമെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ കരുതിയെങ്കിലും പരിക്കേറ്റയാളെ വഴിയിൽ കിടത്തി ഡ്രൈവർ ഓട്ടോയുമായി സ്ഥലം വിട്ടു.വഴിയിൽ കിടന്ന ബെന്നിയെ വ്യാഴാഴ്ച്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോക്കാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് ഇരുനൂറ് മീറ്റർ അകലെയാണ് അപകടം നടന്നത്.

Readers Comment

Add a Comment