Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്. കുഞ്ഞ് മരിച്ചത് ശ്വാസമുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇവരെ തിങ്കളാഴ്‌ച തന്നെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്പതികളുടെ ഏക മകന്‍ ഇഹാൻ മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദമ്പതികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയത്.മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെവെന്ന് പൊലീസ് പറഞ്ഞു. സൂസന് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

Readers Comment

Add a Comment