Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് യുവാവ് ജീവനൊടുക്കി. അക്രമത്തിൽ പരിക്കേറ്റ ഭാര്യ അഞ്ചുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുണ്ടപ്പറമ്പ് സ്വദേശി മാവിലെ സതീഷ് ( 38) ആണ് ജീവനൊടുക്കിയത്. ധ്യാൻ ദേവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ ചുണ്ടപ്പറമ്പ് മുയിപ്രയിൽ രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം.ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശേഷം സതീഷ് സ്വയം കഴുത്തു മുറിച്ചു. വീട്ടിലുണ്ടായിരുന്ന മാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. മാതാവ് ദേവകിയുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ സംഭവ സ്ഥലം സന്ദർശിച്ചു

Readers Comment

Add a Comment