Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വണ്ടാനം പള്ളി വെളിവീട്ടിൽ റഹ്മത്ത് (37) ആണ് ഇളയ മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്‌തത്. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.മുഫാസിലിന് (7) വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് മുജീബ് മറ്റ് രണ്ട് മക്കളുമായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. സംശയം തോന്നി ഡോക്‌ടർമാർ അന്വേഷിച്ചപ്പോഴാണ് വിഷം നൽകിയ വിവരം പറയുന്നത്. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് റഹ്മത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment