Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കി പണിക്കൻകുടിയിൽ സമീപവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് അയച്ചു. അതേസമയം, ഒളിവിൽ പോയ സമീപവാസിയും വീട്ടുടമയുമായ ബിനോയിക്ക് വേണ്ടി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജ്ജിതമാക്കി.ഇന്നലെ ഉച്ചയോടെയാണ് കാമാക്ഷി സ്വദേശിയും പണിക്കൻകുടിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിൻറെ മൃതദേഹം ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ വീടിൻറെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി നടപടികൾ സ്വീകരിച്ചെങ്കിലും സമയം വൈകിയതിനാൽ ഇന്നലെ മൃതദഹം പുറത്തെടുക്കുവാൻ സാധിച്ചില്ല.ഇന്ന് രാവിലെ കോട്ടത്ത് നിന്നുള്ള ഫോറൻസിക് വിദഗ്‌ധരെത്തി പരിശോധന നടത്തിയതിന് ശേഷം ഇടുക്കി തഹസിൽദാർ വിൻസെൻറ് ജോസഫിൻറെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വസ്ത്രങ്ങൾ ഇല്ലാത്ത നിലയായിരുന്നു മൃതദേഹം. മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറച്ചിരുന്നു. കുഴിക്കുള്ളിൽ ഇറക്കി ഇരുത്തിയതിന് ശേഷം മൂടുകയാണ് ചെയ്‌തത്.കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് സിന്ധുവിനെ കാണാതായത്. പതിനൊന്നാം തീയതി ബിനോയിയുമായി വാക്കു തർക്കം ഉണ്ടായതായി സിന്ധു മകളെ ഫോണിൽ വിളിച്ച് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.സംശയത്തെ തുടർന്ന് അന്വേഷണം ബിനോയിലേക്കെത്തിയതോടെയാണ് ഇയാൾ കഴിഞ്ഞ പതിനാറാം തീയതി മുതൽ ഒളിവിൽ പോയത്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.
23.67°C








