Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്റനെറ്റില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ (ചൈല്‍ഡ് പോണ്‍) തിരയുന്നവരുടെ ശ്രദ്ധയ്ക്ക് : എല്ലാം സൈബര്‍ പൊലീസ് കാണുന്നുണ്ട്! കഴിഞ്ഞ ദിവസം സംസ്ഥാത്തെ വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പതിവായി പരതുന്ന പന്ത്രണ്ടു പേരാണ് അറസ്റ്റിലായത്. ചൈല്‍ഡ് പോണ്‍ കൊതിയന്മാരെ കണ്ടെത്താന്‍ നടത്തിയ പി- ഹണ്ട് റെയ്ഡിലാണ് അറസ്റ്റ്.
 
പൊലീസിന്റെ സൈബര്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ 126 വ്യക്തികളെയും സ്ഥിരമായി കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ സെര്‍ച്ച് ചെയ്യുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചായിരുന്നു നടപടി. 21 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തായാകാത്ത ഒരാള്‍ ഉള്‍പ്പെടെയാണ് ഇരുപതു പേര്‍ കുടുങ്ങിയത്. ചൈല്‍ഡ് പോര്‍ണോഗ്രഫി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നതെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറ്കടര്‍ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.

തിരുവനന്തപുരത്തു നിന്ന് ചൈല്‍ഡ് പോണ്‍ കേസില്‍ നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എന്നിവരാണ് പിടിയിലായത്.  പത്തനംതിട്ട ജില്ലയില്‍ വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവര്‍ അറസ്റ്റിലായി.  എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് പേര്‍ പിടിയിലായി-  അനൂപ്, രാഹുല്‍ ഗോപി എന്നിവര്‍. മതിപറമ്പ് സ്വദേശികളായ ജിഷ്ണു, രമിത്. കരിയാട് സ്വദേശി ലിജേഷ് എന്നിവരാണ് കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ മൂന്നു പേര്‍.  പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.

പിടിയിലായവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണെന്നും ഹൈടെക് സെല്‍ അറിയിച്ചു.

 സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ആയ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിന്  ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള നേതൃത്വം നല്‍കി. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.  ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കണം. 

Readers Comment

Add a Comment