Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തു വര്‍ഷം മുമ്പ് പതിമൂന്നുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം. ഭരതന്നൂര്‍ രാമശ്ശേരി വിജയകുമാറിന്റെ മകന്‍ ആദര്‍ശിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

ഭരതന്നൂര്‍ ഗവ. എച് .എസ്.എസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശിനെ 2009 ഏപ്രില്‍ നാലിനാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരം വീടിനടുത്തുള്ള കടയിലേക്കു പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നെങ്കിലും, മുങ്ങിമരണമാണെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചു.

ആദര്‍ശിന്റെ നട്ടെല്ലിന് പരിക്കേറ്റതായും വെള്ളം ഉള്ളില്‍ ചെന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും ഇക്കാര്യങ്ങളും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍, ആദര്‍ശിന്റെ മരണം കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയും, തുടര്‍ന്ന് ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷവും കൊലപാതകത്തിന് തുമ്പില്ലാതെ കേസ് തുടരുന്നതിനാലാണ് ബന്ധുക്കള്‍ റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടത്. കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകമാണെന്നു തെളിഞ്ഞ പശ്ചാത്തലത്തിലാണ് ആദര്‍ശിന്റെ ബന്ധുക്കള്‍ കേസ് വീണ്ടും സജീവമാക്കുന്നത്. 

Readers Comment

Add a Comment