Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:15 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 5.78 കിലോ സ്വർണം പിടികൂടി. എയർ ഇന്ത്യയുടെ IX 354 ഫ്‌ളൈറ്റിൽ ഷാർജയിൽ നിന്നാണ് ഇവർ എത്തിയത്.മലപ്പുറം സ്വദേശികളായ രണ്ടുപേരെയും കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിന്നുള്ള രണ്ട് പേരെയും കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വർണത്തിന് 2.4 കോടി രൂപയുടെ മൂല്യം വരും.മലപ്പുറം സ്വദേശി 3.36 കിലോ കാലിലും മലദ്വാരത്തിലുമായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. മറ്റൊരു മലപ്പുറം സ്വദേശിയിൽ നിന്ന് 854 ഗ്രാം കോഴിക്കോട് സ്വദേശിയിൽ നിന്ന് 501 ഗ്രാം കാസർകോട് സ്വദേശിയിൽ നിന്ന് 1069 ഗ്രാം എന്നിങ്ങനെയാണ് സ്വർണം പിടികൂടിയത്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

Readers Comment

Add a Comment