Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കുടുംബവഴക്കിനെ തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഭർത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലിൽ വീട്ടിൽ ഷീബ (45), ഭർത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് സംഭവം.  വീട്ടുവഴക്കിനെ തുടർന്നു വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞു വീട്ടിൽ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.സന്തോഷിന്റെ മദ്യപാനവും തുടർന്നുണ്ടായ വീട്ടുവഴക്കുമാണു മരണത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Readers Comment

Add a Comment