Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസർഗോട്ടെ ജ്വല്ലറിയിൽ ജീവനക്കാരെ കെട്ടിയിട്ട് കവർച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലു ലക്ഷം രൂപയും കവർന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. അന്തർസംസ്ഥാന മോഷണ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ കവർച്ച നടന്നത്. കാറിലെത്തിയ മോഷണ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയായിരുന്നു. പതിനഞ്ച് കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോക്ക് തുറക്കാൻ സാധിക്കാത്തതിനാൽ കവർച്ച ചെയ്യാനായില്ല.പൊലീസ് ഡോഗ് സ്വാകാഡും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മംഗളൂരു, ഉള്ളാൽ, ഉപ്പള സ്വദേശികളായ ഏഴംഗ കവർച്ചാസംഘത്തെ കേന്ദ്രീകരിച്ച് കാസർഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സാരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ കുമ്പള സ്വദേശി അബ്ദുല്ലയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Readers Comment

Add a Comment