Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിൻറെ പോസ്റ്റുമോർട്ടം പൂർത്തിയായി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. അനന്യയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം.ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടോയെന്നത് മെഡിക്കൽ റെക്കോഡ്‌സ് പരിശോധനയ്ക്ക് ശേഷം വിലയിരുത്തുമെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം അന്വേഷണത്തിൽ ലിംഗമാറ്റ ശസ്ത്രകിയയിലെ ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനന്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും. രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Readers Comment

Add a Comment