Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:37 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഫീഖിന് ഉപാധികളോടെ ജാമ്യം. ചോദ്യം ചെയ്യൽ പൂർത്തിയായത് കൊണ്ട് ജാമ്യം നൽകാമെന്നായിരുന്നു കോടതിയുടെ നിലപാട്. മാത്രമല്ല ഷെഫീഖിന് ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിർത്തതുമില്ല. ഉപാധികളോടെയാണ് കോടതി ഷെഫീഖിന് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ അർജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. അർജുൻ മൊബെെൽ ഫോൺ രഹസ്യമാക്കിയതിന് പിന്നിൽ പലതും മറയ്ക്കാനെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.

Readers Comment

Add a Comment