Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ നടന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മൊഴി. മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യേഷ് എന്ന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമായിരിക്കുകയാണ്.റോഡരികിൽ നിൽക്കുമ്പോഴാണ് രണ്ട് പേർ ചേർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിയത്. എന്നാൽ കൊണ്ടുപോയത് മുണ്ടിക്കൽ താഴത്തേക്കാണ്. ലോക്ക്‌ ഡൗണിനെത്തുടർന്ന് നിർത്തിയിട്ട ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.

ഗോപിഷും ഇന്ത്യേഷും ചേർന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. വൈകിട്ട് നാല് മണിക്ക് ബസിൽ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ വിട്ടത്.നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികൾ യുവതിക്ക് നൽകി. വീട്ടിലെത്തി പണം കണ്ട അമ്മ, ഇത് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് മകൾ എല്ലാം പറഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Readers Comment

Add a Comment