Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:31 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി.വി. ഓപ്പറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശിയായ രാഗേഷിനെയാണ് കൊടുവള്ളി പോലീസ് പോക്‌സോ കേസിൽ പിടികൂടിയത്. കഴിഞ്ഞ മാസം 30-ന് രാത്രിയായിരുന്നു സംഭവം. ഇന്റർനെറ്റ് കണക്ഷൻ നല്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.

വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ പതിനാലുകാരനെയുംകൂട്ടി പോയി. എന്നാൽ പുത്തൂര് എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.വഴിമാറിയതിനെക്കുറിച്ച് കുട്ടി പലതവണ പറഞ്ഞെങ്കിലും ബൈക്ക് നിർത്താൻ പ്രതി തയ്യാറായില്ല, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്ക് നിർത്തി പ്രതി പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവള്ളി സബ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.

Readers Comment

Add a Comment