Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:48 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകനായ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.

ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനായി മദ്രസയിലെത്തിയ ഒൻപതുവയസുകാരനെയാണ് റസാഖ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് മതപണ്ഡിതന്റെ തനിനിറം പുറത്തായത്.

വീട്ടുകാർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതായി മദ്രസ മാനേജ്‌മെന്റ് അറിയിച്ചു.

ഇക്കഴിഞ്ഞ ആഴ്ച ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ പാപിനോശേരി സ്വദേശി മുനീസ് (22) നെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ പുതിയ സംഭവം.

Readers Comment

Add a Comment