Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:44 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരത്തിൽ പേട്ടയ്ക്ക് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടൻറും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ജസ്വന്ത് എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽ വച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.രവി യാദവിൻറെ കൈക്കും ജസ്വന്തിൻറെ കാലിനുമാണ് പരിക്കേറ്റത്. കുഞ്ഞുങ്ങളെ വെട്ടിക്കൊല്ലുമെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ നേടി വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഭീഷണി തുടർന്നതായി പൊലീസിന് നൽകിയ പരാതിയിൽ ഇവർ വ്യക്തമാക്കുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച ആയുധം പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Readers Comment

Add a Comment