Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയത്താണ് സംഭവം. സംഭവത്തിൽ ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തുവന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയ്ക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. വിവാഹത്തിനു തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിൻറെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫിസ് സമയം കഴിഞ്ഞതിൻറെ പേരിൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.എന്നാൽ വ്യാഴാഴ്ച വിവാഹത്തിനു തയ്യാറല്ലെന്ന് യുവാവിൻറെ പിതാവ് ഫോണിൽ അറിയിച്ചു .ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തൻറെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും യുവതി പരാതിയിൽ പറയുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുണ്ടക്കയത്തിനടുത്ത് ഒരു ഗ്രാമത്തിലാണ് യുവതിയുടെ വീട്.

Readers Comment

Add a Comment