Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:23 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

75കാരനായ പിതാവിനെ നഗ്നനാക്കി മർദ്ദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. സ്വത്ത് തർക്കത്തിൻറെ പേരിലാണ് വൃദ്ധനായ പിതാവിനെ അതി ക്രൂരമായി ഉപദ്രവിച്ചത്. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദാണ് ക്രൂര മർദനത്തിന് ഇരയായത്. റഷീദിൻറെ ഏകമകൻ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വൃദ്ധനെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. റഷീദിനെ മർദിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അരമണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം വീടിനു പുറത്തിട്ട് മൂവരും ചേർന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.മർദ്ദിക്കുന്നതിനായി റഷീദിനെ പിടിച്ച് നിർത്തിയത് ഷീബയാണ്. അടികൊണ്ട് നിലത്തുവീണ റഷീദ് അവിടെ നിന്നും ഉടുതുണിയില്ലാതെ എഴുന്നേൽക്കുമ്പോൾ അടിച്ചിടുന്നതും ദൃശ്യങ്ങളിൽ കാണാം. റഷീദ് ഉറക്കെ നിലവിളിക്കുന്നുമുണ്ടായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്തു തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണറിയുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

Readers Comment

Add a Comment