Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുട്യൂബ് ചാനൽ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞതിനും കബിളിപ്പിച്ച് പണം കൈക്കലാക്കിയതിനും പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തമിഴ് യുട്യൂബർ പബ്ജി മദൻ അറസ്റ്റിൽ. പത്ത് ലക്ഷത്തിൽ അധികം വരിക്കാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമ പൊലീസിനെ പേടിച്ച് ഒളിവിൽ പോയിരിക്കുകയായിരുന്നു. ശേഷം പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തവെയാണ് ധർമപുരിയിൽ വെച്ച് ഇയാൾ പിടിയിലായത്.

പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങൾ വരുമാനം നേടുന്ന പബ്ജി മദൻ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. ഐടി നിയമത്തിലെ നാല് വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. നേരത്തെ ഇയാളുടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് നിന്നും പിടികൂടിയിരുന്നു. യുട്യൂബ് ചാനലിന്റെ രജിസ്ട്രേഷൻ ഭാര്യയുടെ പേരിലായിരുന്നു.പബ്ജി ഗെയിം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാൻ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബറായ പബ്ജി മദനും ഉപയോഗപ്പെടുത്തിയത്. പബ്ജിയുടെ യുട്യൂബ് ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. അതിനിടെ സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ത, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ പബ്ജി 18 പ്ലസ് എന്ന ചാനലിനെതിരെ ഉയർന്ന പ്രധാന പരാതി.

പദപ്രയോഗങ്ങൾ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസിൽ പരാതി നൽകി. പിന്നാലെ ഇയാൾക്കെതിരെ 150 സ്ത്രീകൾ പൊലീസിനെ സമീപിച്ചു. മദനെതിരെ സ്ത്രീകൾ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഇയാൾ യുട്യൂബ് ലൈവിൽ എത്തി ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തതോടെയാണ് ഇയാൾ പിടിയിലായത്.

Readers Comment

Add a Comment