Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈദരാബാദ്: ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്ടമെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. മലയാളിയായ എസ് സുരേഷ് കുമാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജെ ശ്രീനിവാസിനെ (39) അറസ്റ്റ് ചെയ്തു. ഇരുവരും സ്വവർഗ്ഗാനുരാഗികൾ ആയിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
സ്വവർഗ്ഗ രതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്നും പ്രതി വിവരങ്ങൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷ്ണൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ് സുരേഷ് കൊല്ലപ്പെട്ടത്.

ഫ്ളാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. അരിവാൾ ഉപയോഗിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അമീർപേട്ടിലെ അന്നപൂർണ്ണ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു സുരേഷ് കുമാറിന്റെ താമസം. ജോലിക്ക് എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

20 വർഷമായി സുരേഷ് ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലിചെയ്തുവന്നിരുന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററിൽനിന്നും കണ്ടെടുത്തു.

Readers Comment

Add a Comment