Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:37 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. കുന്നിക്കോട് തലവൂർ സ്വദേശി വിനോദ്-ജാൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഡോക്ടറുടെ ചികിത്സാപിഴവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ്  ആരോപണം. ഡോക്ടറുടെ പെരുമാറ്റവും മനുഷ്യത്വ രഹിതമാണെന്നും ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു ഗർഭിണിയായിരുന്ന ജാൻസി അഞ്ചാംമാസം മുതൽ ചികിത്സ തേടിയത്. ചികിത്സാ കാലവളവിലും പ്രസവ സമയത്തും കുഞ്ഞിനോ അമ്മയ്‌ക്കോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി ഗൈനക്കോളജി വിഭാഗം ഡോക്ടർ പറഞ്ഞിരുന്നില്ല. എന്നാൽ പെട്ടന്ന് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 

Readers Comment

Add a Comment