Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട്: ഒരു കുടുംബത്തിലെ ആറ് പേരുടെയും മരണത്തിന് പിന്നിൽ ഒരേ സ്ത്രീ തന്നെയെന്ന സൂചനക്ക് പിന്നാലെ കൂടുതൽ സൂചനകൾ നൽകി അന്വേഷണ സംഘം. ആറ് പേരറിയും കൊലപ്പെടുത്തിയത് റോയിയുടെ ഭാര്യ ജോളി എന്നാണ് ഇപ്പോൾ പോലീസ് നൽകുന്ന സൂചന. ഒന്നിലധികം പേർ കൊലപാതക പരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
വടകര റൂറൽ എസ്‌പി കെ.ജി സൈമണാണ് ജോളി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് സൂചിപ്പിച്ചത്. കൊല്ലപ്പെട്ട ടോം തോമസിന്റെ മകൻ റോജോ നൽകിയ പരാതിയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട സിസിലിയുടെ ഭർത്താവ് ഷാജു പിന്നീട് ജോളിയെ വിവാഹം ചെയ്തിരുന്നു. ഷാജു ഉൾപ്പടെ നിരവധി പേർ കേസിൽ പ്രതികളാകുമെന്നാണ് സൂചന.
കുടുംബത്തിലെ ആറു പേരെയും ചെറിയ അളവിൽ പല തവണയായി വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. സ്വത്ത് തട്ടിയെടുക്കാൻ വ്യാജ രേഖകൾ ചമക്കാനും വിഷം എത്തിച്ച് നൽകാനും പ്രതിക്ക് മറ്റൊരു പുരുഷന്റെ സഹായം ലഭിച്ചിട്ടുണ്ട്. അത് ആരാണെന്ന് കണ്ടെത്തിയതായും റൂറൽ എസ്‌പി കൂട്ടിച്ചേർത്തു.
ഇന്നലെ കല്ലറകൾ പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആറ് ശരീരങ്ങളിലും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ ആറ് പേരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണാണ് മരിച്ചത്. ആറ് സ്ഥലങ്ങളിലും ഒരേ സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നതും പൊലീസിന് പ്രതിയെ കണ്ടെത്താൻ സഹായകമായി.
22.55°C








