Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:31 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ രാത്രി പനമരത്തിനടുത്ത് അജ്ഞാത മുഖംമൂടി സംഘത്തിൻറെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളിൽ ഭാര്യയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ പത്മാവതിയാണ്‌ (70) മരിച്ചത്‌. വെള്ളിയാഴ്ച പുലർച്ചെ നാല്‌ മണിയോടെയായിരുന്നു അന്ത്യം.വ്യാഴാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘത്തിൻറെ ആക്രമണത്തിൽ ദമ്പതികൾക്ക്‌ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ്‌ താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (75) കഴിഞ്ഞ ദിവസം മരിച്ചു.മുഖം മൂടി ധാരികളായ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന്‌ പിന്നിൽ മോഷണ ശ്രമമാണെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

Readers Comment

Add a Comment