Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓപ്പറേഷൻ പി ഹണ്ടിലൂടെ സംസ്ഥാന ത്ത് 28 പേർ അറസ്റ്റിൽ. കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിലാണ് നിരവധി പേർ പിടിയിലായത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഒരേ സമയം, സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങളുടെ ലിങ്കുകൾ പൊലീസ് കണ്ടെത്തി. ഇത്തരം സൈറ്റുകളിൽ പണം നൽകിയാണ് അശ്ലീലദൃശ്യങ്ങൾ കണ്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അതേസമയം, അറസ്റ്റിലായ പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

Readers Comment

Add a Comment