Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോഴിക്കോട്ട് ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന ബം​ഗ്ലാദേശ് സ്വദേശിയായ യുവതിയെ കൂട്ടംചേർന്നു പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തത് 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്നെന്നു പൊലീസ്. സെക്സ് റാക്കറ്റിന്റെ ഭാഗമായിരുന്ന സംഘത്തിൽനിന്നു യുവതി 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പലവട്ടം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകിയില്ല. പിടിയിലായ സ്ത്രീകൾ യുവതിയെ കണ്ടെത്തുകയും മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയുമായിരുന്നു. തുടർന്നു മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ 6 ബംഗ്ലദേശ് സ്വദേശികൾ അറസ്റ്റിലായിരുന്നു.

സംഘത്തിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. വിഡിയോ വൈറൽ ആയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ 6 പേരിൽ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 

Readers Comment

Add a Comment