Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:38 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനെയാണ് കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ സി.ഐ. ഷാജി ഫ്രാൻസിസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട്ടു നിന്നാണ് പിടികൂടിയത്.

പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർപ്പിക്കുകയും ചെയ്തു. ഹോസ്റ്റൽ അധികാരികൾ പെൺകുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിച്ചു. ആസ്പത്രിയിലെ പരിശോധനയിലാണ് അഞ്ചു മാസം ഗർഭിണിയാണെന്ന് വ്യക്തമായത്.ഗർഭം അലസിപ്പിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട്ട് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കാസർകോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദൻ പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും കാരണം പ്രതിയെ പൊലീസിന് പെട്ടെന്ന് പിടികൂടാനായില്ല. കോഴിക്കോട് ഹോട്ടലിൽ ജോലി ചെയ്‌തെന്ന സൂചന ലഭിച്ചതോടെയാണ് പിടികൂടാനായത്.

 

Readers Comment

Add a Comment