Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:30 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അടൂർ ഏനാത്തിൽ 98 വയസ്സുകാരിയായ ശോശാമ്മയെ മർദ്ദിച്ച ചെറുമകൻ അറസ്റ്റിൽ. കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എബിൻ ശോശാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടക്കം വീട്ടുകാർ തന്നെയാണ് പരാതി നൽകിയത്.മദ്യലഹരിയിലാണ് താൻ വയോധികയെ മർദ്ദിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ ജാമ്യം നേടി സ്റ്റേഷനു പുറത്തിറങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കട്ടിലിൽ കിടന്ന വയോധികയെ വലിച്ച് താഴെയിടുകയും നിലത്തുവീണ 98 മുത്തശ്ശിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.എബിൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ വീട്ടുകാർ തടസം നിൽക്കുന്നത് കാണാം. ഒരു പെൺകുട്ടി അടക്കമുള്ളവർ ശോശാമ്മയെ മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ വാവിട്ട് നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ, അതൊന്നും വകവെക്കാതെയാണ് പ്രതി മർദ്ദനം തുടരുന്നത്.

Readers Comment

Add a Comment