Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:23 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചികിത്സയിലിരിക്കെ ആശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ അമ്മയെ ബലാത്സംഗത്തിനിരയാക്കിയെന്നും പിന്നാലെ മരണം സംഭവിച്ചുവെന്നും പരാതി നല്‍കി മകള്‍. ബിഹാറിലെ പട്നയിലാണ് നടുക്കുന്ന സംഭവം. ചികിത്സയിൽ കഴിയവെ മരിച്ച 45 കാരിയുടെ മകൾ ആശുപത്രി മാനേജ്മെന്റിനെതിരെ പൊലീസില്‍ പരാതി നൽകുകയായിരുന്നു. മെയ് 17 നാണ് 45 കാരിയെ കൊവിഡ് ലക്ഷണങ്ങളുമായി പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അതേ ദിവസം അവിടെ ഉണ്ടായിരുന്നവരില്‍ മൂന്ന് ജീവനക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അമ്മ വെളിപ്പെടുത്തിയിരുന്നുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്.പീഡനത്തിന് ഇരയായ ശേഷം, ആശുപത്രി അധികൃതർ അമ്മയെ തിടുക്കപ്പെട്ട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് പറഞ്ഞത്. തുടർന്ന് തന്റെ സമ്മതത്തേടെ വെന്റിലേറ്റനിലേക്ക് മാറ്റപ്പെട്ട അമ്മ പിറ്റേ ദിവസം മരിച്ചെന്ന വാർത്തയാണറിഞ്ഞത്. എന്നാൽ പീഡന വിവരം പുറത്ത് വരാതിരിക്കാൻ അമ്മയുടെ കഴുത്തിൽ എന്തോ കുത്തിവച്ചതായി സംശയിക്കുന്നതായും മകൾ പറഞ്ഞു. എന്നാൽ പരാതി നിഷേധിച്ച് ആശുപത്രി മാനേജ്മെന്‍റ് രംഗത്തെത്തി.

Readers Comment

Add a Comment