Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

കൃത്രിമ ഗര്‍ഭധാരണം വഴി ആണ്‍കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാമെന്നു വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലെ കാള്‍ സെന്റര്‍ രണ്ടു വര്‍ഷത്തിനിടെ വിദേശത്തെ ഐ.വി.എഫ് സെന്ററുകളിലേക്ക് അയച്ചത് ആറു ലക്ഷത്തിലധികം യുവതികളെ! ഒന്‍പതു ലക്ഷം രൂപ വീതം ഐ.വി.എഫിന് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ഈടാക്കിയ കാള്‍ സെന്റര്‍ ഇതിനകം അനധികൃത ബിസിനസില്‍ നിന്ന് ശതകോടികളുടെ ലാഭം കൊയ്തതായും റിപ്പോര്‍ട്ട്. കാള്‍ സെന്റര്‍ ഉടമയായ ഐ.ഐ.ടി ബിരുദധാരിക്കായി ഡല്‍ഹി കരോള്‍ബാഗ് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന യുവതികളെ കാള്‍ സെന്റര്‍ വഴി കണ്ടെത്തി ഇവരുമായി നേരിട്ട് വിലപേശി കച്ചവടമുറപ്പിക്കുകയും ദുബായ്, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നിവിടങ്ങളിലെ ചില ഐ.വി.എഫ് ആശുപത്രികളിലേക്ക് ഈ യുവതികളെ അയച്ച് അവിടെവച്ച് കൃത്രിമ ഗര്‍ഭധാരണം നിര്‍വഹിക്കുകയും ചെയ്യുന്നതായിരുന്നു രീതി. സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്ന് സ്വീകരിക്കുന്ന അണ്ഡത്തെ പുരുഷബീജവുമായി ലബോറട്ടറിയില്‍ വച്ച് സംയോജിപ്പിച്ച് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന സങ്കീര്‍ണ പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍.
ഗര്‍ഭധാരണം നടക്കുന്നത് കൃത്രിമമായി ആണെങ്കിലും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ഭ്രൂണത്തിന്റെ വളര്‍ച്ചയും പ്രസവവും സ്വാഭാവികാണ്. യുവതികളെ ഐ.വി.എഫിന് വിധേയരാക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളിലെ നൂറോളം ഐ.വി.എഫ് സെന്ററുകളുമായി ഡല്‍ഹിയിലെ കാള്‍ സെന്റര്‍ രഹസ്യ കരാറിലേര്‍പ്പെട്ടിരുന്നു എന്നാണ് കരോള്‍ബാഗ് പൊലീസിന്റെ നിഗമനം. കീര്‍ത്തി നഗറില്‍, കൊറിയ പ്ലാസ എന്ന ഹോട്ടലിലായിരുന്നു കാള്‍ സെന്ററിന്റെ പ്രവര്‍ത്തനം.
ആണ്‍കുട്ടികളെ പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന യുവതികളെ കണ്ടെത്തുന്നതിനായി പല ഷിഫ്റ്റുകളിലായി 300 യുവതീയുവാക്കളാണത്രേ കാള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നത്. ഐ.വി.എഫിന് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് സംസാരിക്കുന്നത് ഇവരാണെങ്കിലും, കച്ചവടം ഉറപ്പിക്കുന്നതിന് ഏജന്റുമാരുണ്ട്. കൃത്രിമ ഗര്‍ഭധാരണത്തിനായി വിദേശത്തേക്കു പോകേണ്ട സ്ത്രീകളുടെ യാത്രാരേഖകള്‍ ശരിയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഏജന്റുമാര്‍ ചെയ്തുകൊടുക്കും. എല്ലാത്തിനും വെവ്വേറെ ഫീസ് നല്‍കണമെന്നു മാത്രം.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബിസിനസ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുന്നത്. കൃത്രിമ ഗര്‍ഭധാരണത്തിന് വിധേയരായ സ്ത്രീകളുടെ ആരോഗ്യസ്ഥിതി, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. എന്‍ജിനയര്‍ ആയ കാള്‍ സെന്റര്‍ ഉടമയെ കണ്ടെത്തിയെങ്കിലേ ഈ സ്ത്രീകളുടെ മേല്‍വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകൂ.
കാള്‍ സെന്റര്‍ കേന്ദ്രീകരിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് സഹായം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കരോള്‍ബാഗ് പൊലീസ് കഴിഞ്ഞ ദിവസം സ്ഥാപനം റെയ്ഡ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൃത്രിമ ഗര്‍ഭധാരണത്തിനായി ദിവസേനയെന്നോണം നൂറുകണക്കിന് യുവതികളെ കാള്‍ സെന്റര്‍ വിദേശത്തേക്ക് കടത്തിയിരുന്നതായി തെളിഞ്ഞത്.
അതേസമയം, ഇങ്ങനെ ഗര്‍ഭധാരണത്തിനായി തായ്ലന്‍ഡിലേക്കും മറ്റും അയച്ച യുവതികളില്‍ ചിലര്‍ ഐ.വി.എഫ് സെന്ററുകളില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായതായും പൊലീസ് സംശയിക്കുന്നു. ആശുപത്രിയില്‍ വച്ച് അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏജന്റുമാര്‍ യുവതികളെ നിര്‍ബന്ധിച്ചതായാണ് കരുതുന്നത്. ഇത്തരം പരാതികളുമായി പല വോയ്സ് മെസേജുകളും കാള്‍ സെന്ററിലെ ചില കംപ്യൂട്ടറുകളില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. വിശദമായ അന്വേഷണത്തിലേ തട്ടിപ്പിന്റെ വ്യാപ്തി വെളിച്ചത്തു വരികയുള്ളൂ.