Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ആക്രമിച്ചും കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മാല പൊട്ടിക്കുന്നതല്ലേ കേട്ടിട്ടുള്ളൂ. ഇതാ, ഡല്ഹി ജ്യോതിനഗറില് നിന്ന് വ്യത്യസ്തമായ ഒരു മാല പറിക്കല് കേസ്. അറുപതുകാരിയുടെ മാല പൊട്ടിച്ചെടുക്കുന്നതിനു മുമ്പ് മോഷ്ടാവ് അവരുടെ കാല് തൊട്ട് വന്ദിച്ചു! നല്ല പയ്യന് എന്ന് മനസ്സിൽ തോന്നിയതിനു തൊട്ടുത്ത നിമിഷം അതു സംഭവിക്കുകയും ചെയ്തു. മാലയുമായി അയാള്, ബൈക്ക് സ്റ്റാര്ട്ട് ചെയ്ത് കാത്തു നിന്ന സുഹൃത്തിനൊപ്പം പറപറന്നു.
അറുപതുകാരിയായ പ്രകാശിയും ബന്ധുവും കൂടി മുറ്റത്തു നില്ക്കുമ്പോള് ബൈക്കിലെത്തിയ രണ്ട് യുവാക്കള് മുറ്റത്തേക്കു കയറിച്ചെന്ന് കുറച്ച് മഞ്ഞള്പ്പൊടി ചോദിച്ചു. യാത്രയ്ക്കിടെ അപകടം പറ്റി കൈ ചെറുതായി മുറിഞ്ഞെന്നും മഞ്ഞള് പുരട്ടിയാല് മുറിവ് പഴുക്കാതിരിക്കുമല്ലോ എന്നായിരുന്നു ന്യായം. പ്രകാശി അടുക്കളയില് ചെന്ന് മഞ്ഞള്പ്പൊടി കൊണ്ടുവന്നു കൊടുക്കുക മാത്രമല്ല, മുറിവേറ്റ യുവാവിന്റെ വിരലില് മഞ്ഞള്പ്പൊടി വച്ച് കെട്ടിക്കൊടുക്കുകയും ചെയ്തു.
യാത്ര പറഞ്ഞു പോകാന് നേരം അയാള് കുനിഞ്ഞ്, പ്രകാശിയുടെ കാലുകള് തൊട്ടു വന്ദിച്ചു. അപ്രതീക്ഷിതമായ ആ വന്ദനം കണ്ട് പ്രകാശിയുടെ കണ്ണു നിറഞ്ഞുപോയി- ഇക്കാലത്ത് ഇങ്ങനെയും ചെറുപ്പക്കാരുണ്ടോ! ആ തോന്നല് മായുംമുമ്പേ സംഭവം കഴിഞ്ഞു. വന്ദനം കഴിഞ്ഞു നിവര്ന്ന യുവാവ് പ്രകാശിയെ പിന്നോട്ട് തള്ളിമാറ്റുകയും കഴുത്തില്ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും! രണ്ടും ഒറ്റ സെക്കന്ഡില് കഴിഞ്ഞു. ജ്യോതി നഗര് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതേയുള്ളൂ.