Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ചയാളെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പ്രതിയായ ബാബുക്കുട്ടനെ പിടിച്ചത്.ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിനിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് മോഷണശ്രമത്തിനിടെ ബാബുക്കുട്ടൻ ആക്രമിച്ചത്.കവർച്ചയ്ക്ക് ശേഷം യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ബാബുക്കുട്ടൻ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തിടുകയായിരുന്നു. 

ഈട്ടിച്ചു വട് ജംഗ്ഷനിൽ ബസിറങ്ങി റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതിയെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചിറ്റാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനൊപ്പം ചെറുപ്പത്തിൽ താമസിച്ച പരിചയത്തിലാണ് ബാബുക്കുട്ടൻ ഇവിടെയെത്തിയതെന്ന് ചിറ്റാർ സി ഐ രാജേന്ദ്രൻ പറഞ്ഞു.സംഭവശേഷം മുങ്ങിയ ബാബുക്കുട്ടനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റെയിൽവെ എസ്പിയുടെ നേതൃത്വത്തിൽ 7 സംഘമായി തിരിഞ്ഞ് വയനാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയിരുന്നു.രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റ യുവതി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ 6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

Readers Comment

Add a Comment