Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ശ്രീകാര്യത്ത്  കൊലക്കേസ്പ്രതിയുടെ കാൽ വെട്ടിയെടുത്ത സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തു. മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികൾ എത്തിയത്. മനോജിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മെഡിക്കൽ കോളേജിനടുത്തുള്ള ഒളിസങ്കേതത്തിൽ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ശ്രീകാര്യം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ശ്രീകാര്യം സ്വദേശി സുമേഷ്, മണ്ണന്തല സ്വദേശി മനോജ് , പേരൂർക്കട സ്വദേശി വിനു കുമാർ, കുടപ്പനക്കുന്ന് സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്.

ആർ.എസ്.എസ് കാര്യവാഹക് ആയിരുന്ന ഇടവക്കോട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായിരുന്ന എബിയുടെ കാല് കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആക്രമികൾ വെട്ടിമാറ്റിയത്.അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജിന് സമീപത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായവർ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.പ്രദേശത്തെ ഇരുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

 

 

Readers Comment

Add a Comment