Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. . പൊലീസിനും ആക്ഷൻ കമ്മറ്റിക്കുമൊപ്പം ആദ്യഘട്ടം മുതൽ കൂടെയുണ്ടായിരുന്ന അൻവർ ചില സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനെ കാര്യമായി എതിർത്തതോടെയാണ് അന്വേഷണസംഘം ഇയാളെ നിരീക്ഷണത്തിലാക്കിയത്. പിന്നീട് പലതവണ നടന്ന ചോദ്യം ചെയ്യലുകളിൽ സഹകരിക്കാതിരുന്നെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. സുബീറയുടെ സ്വർണം കൈക്കലാക്കുന്നതിനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു.കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നാട്ടുകാരുടെ സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്

Readers Comment

Add a Comment