Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നാദാപുരത്ത് കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. സംഭവത്തില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ(17) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരിപ്പോള്‍. പുനരന്വേഷണ ഉത്തരവ് വന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് ഡ‍ിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. 2020 മെയ് 17നാണ് അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗൺസില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.അസീസിനെ വീടിനകത്തുവെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ രണ്ട് ദിവസമായി പ്രചരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിനെ മര്‍ദിക്കുന്നുണ്ട്. കഴുത്തില്‍ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ബോധരഹിതനാവുന്നതും കാണാം. അസീസിന്‍റെ മരണം നടന്ന വീട്ടില്‍ വെച്ചാണ് വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതെന്നാണ് സൂചന. മര്‍ദന ദൃശ്യങ്ങള്‍ പുറത്തായ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപെട്ടു.

Readers Comment

Add a Comment