Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ബ്രേസിയറില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ എന്തെല്ലാം സൂക്ഷിക്കാം? ഓ, ഇത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്നു പറയാന്‍ വരട്ടെ; ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു ബ്രേസിയറിനകത്തു നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണമാണ്!

മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്കു പറന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് ബ്രേസിയറിലും ലേഡിസ് പഴ്‌സിലുമായി ഒളിപ്പിച്ചിരുന്ന 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ വയറുകളും സ്വര്‍ണക്കട്ടികളും പിടിച്ചത്. സംശയിക്കേണ്ട- 'യാത്രക്കാരന്‍' തന്നെ. ബ്രേസിയര്‍ ഇയാള്‍ ധരിച്ചിരിക്കുകയായിരുന്നില്ല; ലഗേജില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം കൊണ്ടുവരികയായിരുന്നു.

ഫ്‌ളൈറ്റ് നമ്പര്‍ എസ്.യു 232 വില്‍ എത്തുന്ന യാത്രക്കാരന്‍ ബ്രേസിയറില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ബ്രേസിയര്‍ പരിശോധന കര്‍ശനമാക്കിയത്. കുരുക്കറിയാതെ എത്തിയ കടത്തുകാരന്‍ ക്‌ളീനായി പിടിക്കപ്പെടുകയും ചെയ്തു. ബ്രേസിയറിന്റെ അരികുകളില്‍ നാല് സ്വര്‍ണ വയറുകള്‍ തുന്നിച്ചേര്‍ത്തായിരുന്നു കടത്തുവിദ്യ. പഴ്‌സില്‍ ഒളിപ്പിച്ചിരുന്നത് 794 ഗ്രാം വരുന്ന എട്ട് സ്വര്‍ണക്കട്ടികള്‍. രണ്ടിനും കൂടി മതിപ്പുവില 30 ലക്ഷം.

Readers Comment

Add a Comment