Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:25 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയിൽ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടു.

ഷാജഹാൻപുരിലെ നിയമ കോളേജിലെ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയാണ് ബിജെപി നേതാവും മുൻ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പെൺകുട്ടിയെ കാണാതായതോടെ സംഭവം വലിയ വാർത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെൺകുട്ടി പിന്നീട് കോടതിയിൽ ഹാജരായി.തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പെൺകുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നൽകി. സംഭവത്തിൽ ഇരുവരും അറസ്റ്റിലായിരുന്നു. പിന്നീട് വിചാരണയ്ക്കിടെ നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴിമാറ്റി. പ്രത്യേക എംഎൽഎ-എംപി കോടതിയിലാണ് വിദ്യാർത്ഥി മൊഴിമാറ്റിയത്. കോടതിയിൽ ഹാജരായ പെൺകുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നൽകിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മർദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു.

Readers Comment

Add a Comment