Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:41 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാറിലെത്തിയ സംഘം യുവതിയെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുമായി കടന്നു. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

കുളക്കോട് സ്വദേശിയായ യുവതി യോഗാ പരിശീലനത്തിന് പോകാനായി കുളക്കോട് ജങ്ഷനിൽ സുഹൃത്തിനെ കാത്ത് നിൽക്കവേയാണ് ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ മൂന്നംഗ സംഘം യുവതി നിന്നതിന് സമീപമെത്തി. രണ്ടുപേർ ഇറങ്ങി വന്ന് വാൾ കാട്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയും ചെയ്തു.മാല പൊട്ടിക്കാൻ എത്തിയ സംഘം യുവതിയുടെ കഴുത്തിൽ ചെറിയ മാല ആയതിനാൽ ശ്രമം ഉപേക്ഷിച്ച് മൊബൈൽ തട്ടിയെടുത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment