Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

ഔറംഗാബാദ്: ഫോണ്‍വിളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ 20കാരന് അയല്‍വക്കത്തെ മൂന്നുപേരെ കുത്തിക്കൊന്നു. ഔറംഗാബാദിലെ ചികല്ത്തനയില് കഴിഞ്ഞദിവസമാണ് സംഭവം. അച്ഛനും അമ്മയും മകനുമുള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അമോല്‍ ബോര്‍ഡെ എന്ന യുവാവ് അയല്‍വക്കത്തെ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടിലെത്തി ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഭഗവാന് ബോര്‍ഡെ എന്ന യുവാവുമായാണ് അമോല്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത്. രാത്രി എട്ടോടെയായിരുന്നു സംഭവം തുടര്‍ന്ന് ഭഗവാന് ബോര്‍ഡെയുടെ വീട്ടിലെത്തിയ അമോല്‍ ഇയാളെ കുത്തുകയായിരുന്നു.
കുത്തേറ്റ യുവാവ് സഹായത്തിനായി നിലവിളിക്കുന്നത് കേട്ടാണ് മാതാപിതാക്കള്‍ അവിടേക്കെത്തുന്നത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമോല്‍ ഇവരെയും കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മൂന്ന് പേരും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനു പിന്നിലെ കാരണം വ്യക്തമാകാന്‍ യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.