Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ 58 വയസ്സുകാരനായ പ്രൊഫസര്‍ക്കെതിരെ കേസ്. അലിഗഢ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട ഭാര്യയാണ് തന്നെ മുന്‍ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് പരാതി നല്‍കിയത്.

ഒന്നര വര്‍ഷം മുമ്പാണ് പ്രതിയായ പ്രൊഫസര്‍ വാട്‌സ്ആപ്പിലൂടെയും എസ്.എം.എസ് വഴിയും മൂന്നുവട്ടം തലാഖ് മെസേജ് അയച്ച് ഭാര്യയെ മൊഴിചൊല്ലിയതായി അറിയിച്ചത്. അതിനു ശേഷം മകനും മകള്‍ക്കുമൊപ്പം മറ്റൊരു സ്ഥലത്തേക്ക് ഇവര്‍ താമസം മാറിയെങ്കിലും കുട്ടികളെ കാണാനായി പ്രൊഫസര്‍ ഇടയ്ക്കിടെ ഈ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു.

ഇങ്ങനെ വന്നുപോകുന്നതിനിടയില്‍ കഴഞ്ഞ ആഗസ്റ്റ് 29 ന് പ്രൊഫസര്‍ എത്തിയപ്പോള്‍ വീട്ടില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് മുന്‍ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. 2017 ല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചപ്പോള്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വസതിക്കു മുന്നില്‍ കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യുമെന്ന് വീട്ടമ്മ ഭീഷണി മുഴക്കിയിരുന്നു. വീടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നതായി അലിഗഢ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ സമാനിയ പറഞ്ഞു.

Readers Comment

Add a Comment