Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവെത്തിച്ച്‌ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസ്സൽ ( അമ്മായി റസൽ 36 ) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.. മൂന്നു ദിവസം നീണ്ടു നിന്ന പോലിസ് ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് റസലിനെ സാഹസികമായി പോലിസ് പിടികൂടിയത്. ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമത്തിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.  ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്, കർണാടക ,ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്.

കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി ഗോവ കുളുമണാലി തുടങ്ങി സുഖവാസ കേന്ദ്രങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു ഇയാൾ . എറണാകുളം ജില്ലയിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചും വിശദമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കി കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ജില്ലാ പോലിസ് മേധാവി കാർത്തിക് അറിയിച്ചു. 

Readers Comment

Add a Comment