Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:38 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ റാഗ് ചെയ്‌തു. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് റാഗിംഗിന് ഇരയായത്. വെളളിയാഴ്‌ച രാത്രി എട്ട് മണി മുതൽ ശനിയാഴ്‌ച രാവിലെ 11 മണിവരെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ്.എസ് എഫ് ഐക്കാർ റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്ബ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്‌തില്ലെന്നും റോബിൻ പറയുന്നു.എസ് എഫ് ഐയുടെ പിരിവിന് ഇറങ്ങാൻ നിർബന്ധിച്ചപ്പോൾ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് ആരോപണം. എസ് എഫ് ഐ പ്രവർത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുളളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു

 

Readers Comment

Add a Comment