Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ അറസ്റ്റ് ചെയ്തു. ഒലവക്കോട് റേഞ്ച് ഓഫിസർ വി.ബി.അഖിലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ധീന്റെ നേതൃത്വത്തിൽ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റ്. ബിൽ മാറി കൊടുക്കാൻ ചോദിച്ച ഒന്നേക്കാൽ ലക്ഷം രൂപയിൽ ആദ്യഗഡുവായ 50,000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു വിജിലൻസ് അഖിലിനെ പിടികൂടിയത്.

നിലമ്പൂർ സ്വദേശിയായ കരാറുകാരന് കരാർ ലഭ്യമാക്കാമെന്ന പേരിൽ അരലക്ഷം രൂപ നേരത്തെ ഈ ഓഫിസർ കൈക്കൂലി വാങ്ങിയിരുന്നു. റേഞ്ച് ഓഫിസർക്കെതിരെ തൃശൂരിൽ തടികടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലവിലുണ്ട്.

Readers Comment

Add a Comment