Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

പരിചയക്കാരന് നല്കിയ ലിഫ്റ്റ് വിശ്വസിച്ച് കാറില്‍ കയറിയ കോളേജ് വിദ്യാര്‍ത്ഥിനിക്ക് അഞ്ചംഗ സംഘത്തിന്റെ ക്രൂര പീഡനം. കൂട്ട ബലാത്സംഗത്തിനു ശേഷം യുവതിയുടെ പൂര്‍ണ നഗ്നചിത്രങ്ങളും സംഘാംഗങ്ങള്‍ ഓരോരുത്തരായി മാറിമാറി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിക്ക് ലിഫ്റ്റ് നല്‍കിയയാളെ പൊലീസ് കണ്ടെത്തിയെങ്കിലും സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതേയുള്ളൂ.
ഒഡിഷയിലെ ഭവാനിപാട്നയില്‍ ജുനഗഢിനു സമീപം സെപ്തംബര്‍ 14 നാണ് സംഭവം നടന്നതെങ്കിലും സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ഇന്നലെ വരെ വിവരം വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ബലാത്സംഗ ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാരുടെ സഹായത്തോടെ യുവതി പരാതി നല്‍കിയത്. യുവതി നല്കിയ വിവരമനുസരിച്ച് കാറില്‍ ലിഫ്റ്റ് നല്കിയ പരിചയക്കാരനെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തു വരുന്നതേയുള്ളൂ.
സെപ്തംബര്‍ 14 ന് ഭവാനിപാട്നയില്‍ സുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പരിചയക്കാരന് അതുവഴി കാറുമായി എത്തിയത്. മുന്‍പരിചയമുള്ള ആളായതുകൊണ്ട് സംശയിക്കാതെ കാറില്‍ കയറി. എന്നാല്‍ എന്‍.എച്ച് 26 ല്‍ ജുനഗഢില്‍ നിന്ന് നാലു കിലമോമീറ്റര്‍ അകലെയുള്ള വനമേഖലയിലെത്തിയപ്പോള്‍ അഞ്ചു പേരടങ്ങുന്ന സംഘം കാര്‍ തടയുകയും യുവതിയെ പുറത്തിറക്കി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.
യുവതിയെ പരിപൂര്‍ണ നഗ്നയാക്കി നിര്‍ത്തിയ ശേഷം സംഘാംഗങ്ങള്‍ ആദ്യം പല പോസിലുള്ള നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഓരോരുത്തരായി യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരായാക്കുമ്പോള് മറ്റുള്ളവര്‍ കണ്ടുരസിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മുഖം മറച്ചിരുന്നതുകൊണ്ട് പരിചയമുള്ളവരാണോ പീഡിപ്പിച്ചതെന്ന് യുവതിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്നലെ യുവതി നല്കിയ പരാതിയെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പിടികൂടിയ ജുനഗഢ് പൊലീസ് സംഭവം നടന്നതായി പറയപ്പെടുന്ന വനപ്രദേശം പരിശോധിച്ച് തെളിവെടുപ്പ് നടത്തി. ഡ്രൈവര്‍ നല്കിയ വിവരമനുസരിച്ച് എത്തിയവരാണ് ക്രൂരതയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.