Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:36 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പാലിന് വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി. പട്‌നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പാലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിടുണ്ട്. ഈ കേസിൽ തന്നെ മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ഇയാൾ 50,000 രൂപ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്.

പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് 2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചത്. സ്‌കൂൾ പ്രിൻസിപ്പാലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം വെളിപ്പെട്ടത്. തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രിൻസിപ്പാലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.

Readers Comment

Add a Comment