Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മർദനത്തെത്തുടർന്ന് മനംനൊന്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു. എലത്തൂർ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് ശനിയാഴ്ച രാത്രി 11.30-ഓടെ മരിച്ചത്. ഈമാസം 15-ന് വൈകുന്നേരം അഞ്ചരയ്ക്ക് റോഡരികിലായിരുന്നു ആത്മഹത്യാശ്രമം. പൊള്ളലേറ്റ രാജേഷിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേർ സംഘംചേർന്ന് ആക്രമിച്ചതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് രാജേഷ് കോഴിക്കോട് അഞ്ചാംക്ലാസ് മജിസ്ട്രേറ്റ് കണ്ണന് മൊഴി നൽകിയിരുന്നു. കടുക്ക പറിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം ഈ മേഖലയിൽ ജോലി ഇല്ലാതായതോടെ വായ്പയെടുത്ത് പുതിയ ഓട്ടോ വാങ്ങിയെങ്കിലും സ്റ്റാൻഡിൽനിന്ന് ഓടിക്കാൻ സി.ഐ. ടി.യു. യൂണിയൻകാർ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞുനിർത്തി ആക്രമിച്ചെന്നുമാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകരെ കഴിഞ്ഞദിവസം എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ: രജിഷ. അച്ഛൻ: പരേതനായ അച്യുതൻ. അമ്മ: ഗൗരി. സഹോദരങ്ങൾ: വിനോദ് (ഫാറൂഖ്), വിജയൻ, സബിത, പവിത, പരേതരായ വിൻസൺ, വിപിൻ.

Readers Comment

Add a Comment