Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാറിൽ കടത്താൻ ശ്രമിച്ച 81 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് സ്വദേശി ഷാവാഫ് (24), പെരിന്തൽമണ്ണ പുഴക്കാട്ടിരി സ്വദേശികളായ സച്ചിൻ (23), റിഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. വാളയാർ ടോൾ പ്ലാസയിൽ പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറും പാലക്കാട്‌ എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പത്ത് ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന് മലപ്പുറത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചെറുകിട വിൽപനക്കാർക്കും ആവശ്യക്കാർക്കും വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതിയായ ഷാവാഫ് മലപ്പുറത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, എക്‌സൈസ് ഓഫീസുകളിലും, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് എക്‌സൈസിൻറെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Readers Comment

Add a Comment