Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കള്ളനോട്ടടി കേസിൽ നേരത്തെ അറസ്റ്റിലായ മുൻ യുവ മോർച്ച നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് പോലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ്.

രാഗേഷിനൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീർ അലിയും കൊടുവള്ളി പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പോലീസ് പിടിച്ചെടുത്തു. ഓമശ്ശേരി ഭാഗത്തു കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവർ പോലീസ് പിടിയിലായത്.   

2017 ജൂണിൽ മതിലകം എസ് എൻ പുരത്ത് രാഗേഷിന്റെയും സഹോദരൻ രാജീവിന്റെയും വീട്ടിൽ നിന്ന്  കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

Readers Comment

Add a Comment