Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:30 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ചങ്ങനാശ്ശേരിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. ചങ്ങനാശ്ശേരി വാഴപ്പറമ്പിൽ തോമസ് വർക്കിയെ ആണ് തല ഭിത്തിയിൽ അടിച്ച് മകൻ കൊലപ്പെടുത്തിയത്. മകൻ അനി എന്നറിയപ്പെടുന്ന ജോസഫ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവം നടന്ന ദിവസം തോമസ് വർക്കി ബാങ്കിൽ നിന്ന് 1000 രൂപ പിൻവലിച്ചിരുന്നു. ഇതിൽ നിന്നും 200 രൂപ വീതം അനിക്കും സഹോദരൻ സിബിക്കും നൽകി. എന്നാൽ രാത്രി വീട്ടിലെത്തിയ അനി മദ്യപിക്കാനായി  100 രൂപ കൂടി ആവശ്യപ്പെടുകയും പിതാവുമായി വഴക്കാകുകയുമായിരുന്നു.  തോമസ് വർക്കിയെ തറയിലിട്ട് ചവിട്ടുകയും ഭിത്തിയിലേക്കു പിടിച്ച് തള്ളുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ് തളർന്ന് വീണ പിതാവിനെ കട്ടിലിൽ കിടത്തി മകൻ കിടന്നുറങ്ങുകയും പിറ്റേന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോകുകയും ചെയ്തു. 

രാവിലെ വീട്ടിൽ ആളനക്കമില്ലാത്തതിനാൽ സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കട്ടിലിൽ മരിച്ച നിലയിൽ തോമസ് വർക്കിയെ കണ്ടെത്തിയത്. തലയ്ക്കു പിറകിൽ രക്തം കട്ട പിടിച്ചത് ശ്രദ്ധയിപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.

Readers Comment

Add a Comment