Your Comment Added Successfully!

നെയ്യാറ്റിൻകര വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ. കുടയാൽ സ്വദേശികളായ ബാലരാജ് (71) മകൻ രാജ് (45) എന്നിവരാണ് വെള്ളറട പൊലീസിൻറെ പിടിയിലായത്. രാജിൻറെ ഭാര്യയുടെ ബന്ധുവിൻറെ പതിനൊന്നും ഏഴും വയസ് പ്രായമുള്ള കുട്ടികളെയാണ് ഇവർ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കുട്ടികളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ഡോക്ടറെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർ കുട്ടികളിൽ നിന്നും വിവരങ്ങൾ മനസിലാക്കി. തുടർന്ന് ചൈൽഡ് ലൈനെ സമീപിക്കുകയായിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി